തിരുവല്ല: നാഷണൽ സർവീസ് സ്‌കീം മാർത്തോമാ കോളേജ് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സദക് സുരക്ഷ ജീവൻ രക്ഷ' പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷയും നമ്മുടെ ഉത്തരവാദിത്തവും ഓർമിപ്പിച്ചു പ്രതിജ്ഞ നടത്തി. തിരുവല്ല ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഹരിലാൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയോടനുബന്ധിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും റോഡ് സുരക്ഷ അവബോധന റാലിയും കോളേജിൽ നടത്തി. പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു,എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.കെസിയ മേരി ഫിലിപ്പ്, ഡോ.ഐ. ജോൺ ബെർലിൻ, ഡോ.പി.ജെ വർഗീസ്, മേഘ സുരേഷ്, ഷെറിൻ എലിസബേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.