അടൂർ : പശ്ചാത്തല - സേവന - കാർഷിക മേഖലകൾക്ക് മുൻതൂക്കം നൽകി അടൂർ നഗരസഭയുടെ 2021 - 2022 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അവതരിപ്പിച്ചു. 67.24 കോടി രൂപ വരവും 58.74 കോടി രൂപ ചെലവും 8.51 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. പതിവ് നിർദേശങ്ങളായ നഗരസഭാ ഒാഫീസ് കോംപ്ളക്സ് കം ബസ് ടെർമിനൽ, ടൗൺഹാൾ, അന്താരാഷ്ട്രനിലവാരമുള്ള സ്റ്റേഡിയം എന്നിവയ്ക്ക് പുറമേ അത്യാധുനികമായ പൊതുശ്മശാനവും ഇത്തവണ ബഡ്ജറ്റിൽ ഇടംതേടി. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു.
പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങളും തുകയും
നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിനും
ബസ് ടെർമിനലിനും : 15 കോടി
വിസർജ്ജ്യമാലിന്യങ്ങൾ സംസ്കരിക്കുന്ന
സ്റ്റെപ്പേജ് ട്രീറ്റ്മെന്റ് പ്ളാന്റ് : 4 കോടി
ആധുനിക ശ്മശാനനിർമ്മാണം : 2 കോടി
ഓടകൾ വൃത്തിയാക്കുന്നതിന് : 10 ലക്ഷം
അറവുശാല നിർമ്മാണം : 25 ലക്ഷം
ടേക്ക് എ ബ്രേക്ക് പദ്ധതി : 65 ലക്ഷം
നഗരസൗന്ദര്യവൽക്കരണം : 10 ലക്ഷം
സ്റ്റേഡിയം നിർമ്മാണം :75 ലക്ഷം
ടൗൺ ഹാൾ ആന്റ് മൾട്ടിപ്ലക്സ്
തിയേറ്റർ നിർമ്മാണം : 1 കോടി
നിലാവ് പദ്ധതി : 30 ലക്ഷം
തരിശുരഹിത നഗരം പദ്ധതി : 10 ലക്ഷം
അടുക്കള തോട്ടവും തൊടിയും : 10 ലക്ഷം
പുഴ സംരക്ഷണം : 20 ലക്ഷം
ആരോഗ്യ മേഖലയ്ക്ക്: 98 ലക്ഷം
ആയുർവേദാശുപത്രി നിർമ്മാണം : 10 ലക്ഷം
ജനറൽ ആശുപത്രി വികസനം : 50 ലക്ഷം
ആരോഗ്യ സുരക്ഷ പദ്ധതി :35 ലക്ഷം.
വിദ്യാഭ്യാസ മേഖലയ്ക്ക് : 55 ലക്ഷം
വയോജന ക്ഷേമത്തിന് : 30 ലക്ഷം
ഭവന പദ്ധതി കൾക്ക് : 5.52 കോടി.
മൃഗസംരക്ഷണത്തിന് : 25 ലക്ഷം
പട്ടികജാതി - വർഗ ക്ഷേമം : 50 ലക്ഷം.
ദുരന്ത നിവാരണം : 25 ലക്ഷം