school
കടപ്ര കണ്ണശ്ശ സ്മാരക ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഭദ്രദീപം തെളിക്കുന്നു

തിരുവല്ല: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രമായി തിരുവല്ല നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുത്ത കടപ്ര കണ്ണശസ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന യോഗം മാത്യു ടി തോമസ് എം.എൽ.എ ഭദ്രദീപം തെളിക്കുകയും ശിലാഫലകം അനാശ്ചാദനം നിർവ്വഹിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് പ്രോജക്ട് എൻജിനിയർ ശാലു ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, വികസനസമിതി ചെയർമാൻ സാം ഈപ്പൻ, പൂർവ വിദ്യാർത്ഥി സമിതി ചെയർമാൻ എ.ജെ.രാജൻ, സ്‌കൂൾ പ്രിൻസിപ്പൽ എ.സോജാ,വിജി നൈനാൻ, രാജു പുളിമ്പള്ളിൽ, സൂസമ്മ പൗലോസ്, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സനൽകുമാർ, ശ്യാം കുമാർ, തോമസ് പി.വർഗീസ്,സജി അലക്സ്, മുൻ പ്രിൻസിപ്പൽ കെ.ബീന, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ പാർവതി ബി,ടെസ ഡിന്നി കുര്യൻ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.