19-dyfi-pdm-block
ഡി.വൈ.എഫ് .ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച് .ശ്രീഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് നടത്തി. ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച് .ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സാമൂഹിക ഘടനയും യുവജന രാഷ്ട്രീയവും,ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഫാസിസവും ദേശീയ രാഷ്ട്രീയവും ,ജില്ലാ കമ്മിറ്റി അംഗം എൻ.സജികുമാർ സംഘടനയും സംഘാടനവും,പ്രശോഭ് കൃഷ്ണൻ നവ മാദ്ധ്യമങ്ങളും രാഷ്ട്രീയവും എന്നി വിഷയത്തിൽ ക്ലാസെടുത്തു.സി.പി.എം തുമ്പമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.മോഹനൻ,ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.വി.ജൂബൻ, ഹരികുമാർ കുളനട,എം .കെ.സുജിത്ത്,എ.ഷെമീർ, പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭീഷ്, ബ്ലോക്ക് കമ്മിറ്റി ജോയിന്റെ സെക്രട്ടറി ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.