f

മാരാമൺ: ഒറ്റപ്പെട്ടുപോയ ജീവിതങ്ങളെ ചേർത്തുനിറുത്തുന്ന സാഹോദര്യമാണ് ഇന്നിന്റെ ആവശ്യമെന്ന് ദയാബായി പറഞ്ഞു. മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു ദയാബായി.
കൃഷി ഇന്നും ഒരു സംസ്‌കാരമായി വളർന്നിട്ടില്ലാത്ത കേരളത്തിലുള്ളവർക്ക് കർഷക സമരത്തിന്റെ ഗൗരവം മനസിലായിട്ടുണ്ടെന്നു തോന്നുന്നില്ല. ഉത്തരേന്ത്യയിൽ കൃഷി ഒരു സംസ്‌കാരം തന്നെയാണ്. അവർക്ക് ആവശ്യമുള്ളതെന്തും അവർ കൃഷിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇവിടെയാകട്ടെ വിഷം കുത്തിവച്ച് കൃഷിയെ ബിസിനസാക്കി മാറ്റി. അവകാശപോരാട്ടം നടത്തുന്നവർക്കുവേണ്ടി രാജ്യത്തെ എല്ലാ വീഥികളിലും കർഷകർ ഇറങ്ങട്ടെ. ഒരേ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി കർഷകർക്കൊപ്പം നിൽക്കാൻ സമയമായെന്നും ദയാബായി പറഞ്ഞു.
മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരെ വീണ്ടെടുക്കേണ്ട ഉത്തരവാദിത്വമാണ് നമുക്കുള്ളത്. കുട്ടിക്കാലം എന്തെന്ന് അറിയാൻ കഴിയാതെ പോയ കുട്ടികൾ നമ്മുക്കിടയിലുണ്ട്. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.

ജാതി - മത മൗലീകത ഇന്ത്യയുടെ ശിഥിലീകരണത്തിനാണ് ഇടയാക്കുകയെന്ന് മുഖ്യപ്രസംഗം നടത്തിയ സി എസ് ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ.സാബൂ കെ ചെറിയാൻ പറഞ്ഞു. യോഗത്തിൽ ഡോ.ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായി.
സി.വി വർഗീസ് സ്വാഗതം പറഞ്ഞു.

കൺവെൻഷനിൽ ഇന്ന്

രാവിലെ 7.30 ന് ബൈബിൾ ക്ലാസ്. മുഖ്യ പ്രഭാഷണം -റവ. ഡോ. റൂബൻ മാർക്ക്, റവ.ഡോ. മാത്യൂസ് മാർ മക്കാറിയോസ്. വൈകിട്ട് 5ന് സേവികാ സംഘം യോഗം അദ്ധ്യക്ഷൻ: റവ.ഡോ. എബ്രഹാം മാർ പൗലോസ്, മുഖ്യ പ്രഭാഷണം: റവ.ഡോ. ഐസക് മാർ പീലക്‌സിനോസ്.