 
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നടപ്പിലാക്കിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എ.നിർവഹിച്ചു. അഞ്ചു ജില്ലയിലായി 192 കുടുംബങ്ങൾക്ക് വീട് വച്ചുനൽകുകയും അവരുടെ ഉന്നമനത്തിനായി കരുതൽ, നന്മവിരുന്ന് എന്നീ പദ്ധതികളും നടപ്പിലാക്കിവരുന്നു. ദുബായ് ദിശയുടെ സഹായത്താൽ എല്ലാ മാസവും അർഹരായ 100 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുന്നു. നന്മവിരുന്നു പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള നിർവഹിക്കുകയും കിറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആശ.വി.എസ്. നിർവഹിക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെയും കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ ദേവസ്വംബോർഡ് റിട്ട.അസിസ്റ്റന്റ് കമ്മിഷണർ ജി. ഉണ്ണികൃഷ്ണൻ നായർ, ഐ.എച്ച്. ആർ.ഡി.പ്രിൻസിപ്പൽ ഡോ.കെ.സന്തോഷ് ബാബു, കെ.പി.ജയലാൽ, ജിൻസി വർഗീസ്, ഹരിത കൃഷ്ണൻ, അഭിജിത് യശോധരൻ എന്നിവർ പ്രസംഗിച്ചു