k

അയിരൂർ- കോട്ടയത്തു തമ്പുരാന്റെ നാല് കഥകളിൽ ആദ്യ രചനയായ കല്യാണസൗഗന്ധികം ഇന്നലെ ജില്ലാ കഥകളി മേളയിൽ അരങ്ങേറി. ചൊല്ലിയാട്ട പധാനമായ ഈ കഥകൾ കേരള കലാമണ്ഡലത്തിൽ നിന്ന് പ്രത്യേക പരിശീലനം പൂർത്തിയാക്കിയ യുവ കഥകളി കലാകാരൻമാരാണ് രംഗത്ത് അവതരിപ്പിച്ചത്.
കലാമണ്ഡലം വിഷ്ണുമോൻ കല്യാണസൗഗന്ധികത്തിലെ ഭീമസേനനായി രംഗത്തു വന്നു.
കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം ശ്രീറാം , കലാമണ്ഡലം യശ്വന്ത്, കലാനിലയം സഞ്ജയ് , കലാമണ്ഡലം ഗണേശൻ , കലാമണ്ഡലം രാഹുൽ നമ്പീശൻ , കലാമണ്ഡലം വൈശാഖ് എന്നിവർ പങ്കെടുത്തു. ഇന്നു വൈകിട്ട് 6.30 ന് കാലകേയവധം കഥ അവതരിപ്പിക്കും.