വള്ളിക്കോട് : പുതിയിടത്ത് കാവ് ദേവിക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 26 വരെ നടക്കും. പതിവ് പൂജകൾക്ക് ശേഷം 8ന് കൊടിയേറ്റ് . നാളെ മുതൽ 23 വരെ രാവിലെ 5ന് പള്ളി ഉണർത്തൽ, നടതുറപ്പ്, ഗണപതിഹോമം, 8ന് ഭാഗവത പാരായണം, 8.30ന് കലശപൂജ, നവകാഭിഷേകം, 10ന് ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 7ന് ദീപാരാധന, 8.30ന് അത്താഴപൂജ, വിളക്കിനെഴുന്നെള്ളിപ്പ്. 24ന് രാവിലെ 9.30ന് ഉത്സവ ബലി, വൈകിട്ട് 7മുതൽ ദീപാരാധന,വിളക്കിനെഴുന്നെള്ളിപ്പ്, രാത്രി 8ന് കടമ്മനിട്ട ഗോത്രകലാകളരി അവതരിപ്പിക്കുന്ന പടയണി. 25ന് ശിവേലി ,സേവ,വൈകിട്ട് 7ന് ദീപാരാധന, കളമെഴുത്തും പാട്ടും കളംകണ്ട് തൊഴൽ, രാത്രി 10ന് പള്ളിവേട്ട,11ന് പള്ളികുറുപ്പ്. 26ന് രാവിടെ 6.30ന് ഗണപതിഹോമം. 10.30ന് കാവിൽ നൂറുംപാലും, വൈകിട്ട് 4ന് ആറാട്ടുബലി ആറാട്ടുപുറപ്പാട് , കൊടിയിറക്ക് . 6.45ന് ആറാട്ട് തിരിച്ചെഴുന്നെഴുന്നള്ളത്ത്.