പത്തനംതിട്ട : കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നവതിആഘോഷ സമാപനവും സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പും ഇന്ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രിൻസിപ്പൽ ജെസി തോമസ്, അദ്ധ്യാപികമാരായ എലിസബത്ത് തോമസ്, അനു ജോർജ്, എ.സി സിസിലി, എലിസബത്ത് സി. തോമസ്, സീനിയർ ക്ലർക്ക് , പി.വി വിൽസൺ എന്നിവരാണ് വിരമിക്കുന്നത്. വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന നവതി ഭവന നിർമ്മാണ പദ്ധതി നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജും നിർവഹിക്കും. 2020 ലെ ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥിനികളേയും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും. ഫാ. കെ.വി പോൾ, ഫാ.ഷൈജു കുര്യാൻ , ഫാ.കെ.ജി മാത്യു, മാത്യൂസ് മഠത്തേത്ത്, ബാബു പാറയിൽ, റോഷൻ നായർ, ജേക്കബ് ജോൺ, മാത്യു എം. ഡാനിയേൽ, ലീനാ മേരി ജോർജ്, ഡോ. മാത്യു പി. ജോർജ്, ഡോ.സൂസി മാത്യു, ഷൈനി ജോൺസൺ, ആനി നൈനാൻ, ബിൻസി മാത്യു, അമേലിയ അന്നാ ബിൻസു എന്നിവർ സംസാരിക്കും.