 
വി.കോട്ടയം: അന്തിച്ചന്ത പാരീഷ്ഹാൾ കാവിൽ പടിഞ്ഞാറ്റേതിൽ പടി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവഹിച്ചു. വാർഡ് മെമ്പർ പ്രസീത രഘു അദ്ധ്യക്ഷത വഹിച്ചു. ജോസ് പനച്ചയ്ക്കൽ, ഇ.എം.ജോയിക്കുട്ടി, വി.എ.പൊടിയമ്മ,രഞ്ജിനി ശ്രീകുമാർ,സുന്ദർ രാജ്, സി.എസ് ബാബു, ബിനോയ് കെ.ഡാനിയേൽ, കെ.ജി ജോൺ,ബേബി ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു.