മല്ലപ്പള്ളി : 32-ാമത് മല്ലപ്പള്ളി ഓർത്തഡോക്‌സ് കൺവെൻഷൻ ഇന്നാരംഭിക്കും. മാർ ദീവന്നാസ്യോസ് നഗറിൽ (മല്ലപ്പള്ളി വലിയ പള്ളി) നടക്കും. ഇന്ന് ഫാ.ഡോ.റജി മാത്യു (ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി, കോട്ടയം) പ്രസംഗിക്കും.നാളെ ഫാ.മോഹൻ ജോസഫും സമാപന ദിവസമായ ഞായറാഴ്ച നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസും പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് സന്ധ്യാ നമസ്‌കാരം തുടർന്ന് ഗാനശൂശ്രൂഷ, 8.15ന് മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും. കൺവെൻഷൻ ഭാരവാഹികളായി ഫാ.വർഗീസ് ജോൺ (പ്രസിഡന്റ്), ഫാ.ജിനു ചാക്കോ (സെക്രട്ടറി), ഫാ.അനൂപ് വർഗീസ് (കൺവീനർ), വി.എം. ജോർജ് (ട്രഷറാർ ) എന്നിവർ ചുമതലയേറ്റു.