മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. രാവിലെ കല്ലൂപ്പാറ ഭഗവതിയെ കാവുംകടവിൽ നിന്നും എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ഇരുഭഗവതിമാർക്കുമുള്ള പൂജകൾ നടന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ പൊങ്കാല ചടങ്ങുകൾ നടന്നു. ദേവസ്വം ഭാരവാഹികളായ സുനിൽ വെള്ളിക്കര, ഓമനക്കുട്ടൻ കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകി.