 
നാരങ്ങാനം: കടമ്മനിട്ട പ്രാഥമീക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി പ്രവർത്തനമാരംഭിച്ചു.ഇതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകും.ഒ.പി. വൈകുന്നതു വരെ തുടരുകയും ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ.കെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തി. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ, വാർഡ് മെമ്പർ അബിദാഭായി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീജ എ.എൻ. എന്നിവർ സംസാരിച്ചു.