bhss

അടൂർ: പൊതുവിദ്യാഭ്യാസ മേഖലയ്ക്കൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും മികവിന്റെ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഒാൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് .യു.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളെല്ലാം ഉന്നതനിലവാരത്തിലേക്ക് മാറി. ഡിജിറ്റൽ ലൈബ്രറി ,ലബോറട്ടറി അടക്കം ഹൈടെക് ആക്കിയാണ് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു . മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ .കെ ശൈലജ സംസാരിച്ചു. സ്കൂൾ തല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ എ .പി ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ പി സന്തോഷ്, കെ ബാബു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. മനു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശരത്ചന്ദ്രൻ, റോഷൻ ജേക്കബ് മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.മുരുകേഷ്, സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.