poo

പത്തനംതിട്ട - ജില്ലയിൽ പുതുതായി രണ്ട് പൊലീസ് സബ് ഡിവിഷനുകൾ പ്രവർത്തനം ആരംഭിച്ചു. നിലവിലുള്ള അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവയ്ക്കു പുറമെയാണ് പുതുതായി കോന്നി, റാന്നി സബ് ഡിവിഷനുകൾ രൂപവൽക്കരിച്ചത്.
കോന്നി സബ് ഡിവിഷനിൽ അടൂർ സബ് ഡിവിഷനിൽപ്പെട്ട കോന്നി, കൂടൽ, തണ്ണിത്തോട് എന്നീ പൊലീസ് സ്റ്റേഷനുകൾക്ക് പുറമെ, പത്തനംതിട്ട സബ് ഡിവിഷനിൽപ്പെട്ട ചിറ്റാർ, മൂഴിയാർ പൊലീസ് സ്റ്റേഷനുകൾ കൂടിച്ചേർക്കപ്പെട്ടു. റാന്നി പൊലീസ് സബ് ഡിവിഷനിൽ നിലവിലെ തിരുവല്ല സബ് ഡിവിഷനിൽപെടുന്ന റാന്നി, വെച്ചൂച്ചിറ, പെരുമ്പെട്ടി, പെരുനാട് എന്നിവയെകൂടാതെ, പത്തനംതിട്ട സബ് ഡിവിഷനിൽപ്പെട്ട പമ്പ പൊലീസ് സ്റ്റേഷൻ കൂടി ഉൾപെടുത്തി.
പുതിയ സബ് ഡിവിഷനുകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കോന്നിയിൽ കെ.യു ജനീഷ്‌കുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. അടൂർ ഡിവൈ. എസ്. പി:ബി.വിനോദ് സ്വാഗതവും കോന്നി പൊലീസ് ഇൻസ്‌പെക്ടർ ടി.എസ് ശിവപ്രസാദ് നന്ദിയും പറഞ്ഞു. തിരുവനന്തപുരം നോർത്ത് ട്രാഫിക്കിൽനിന്നുള്ള കെ.ബൈജുകുമാറാണ് സബ് ഡിവിഷന്റെ ആദ്യ ഡിവൈ.എസ്. പി
റാന്നി സബ് ഡിവിഷൻ ഉദ്ഘാടന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അദ്ധ്യക്ഷനായിരുന്നു. . റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ ദേവി എന്നിവർ പ്രസംഗിച്ചു. തിരുവല്ല ഡിവൈ.എസ്.പി ഡി.എസ് സുനീഷ് ബാബു സ്വാഗതവും റാന്നി പൊലീസ് ഇൻസ്‌പെക്ടർ മുകേഷ് ജി.ബി നന്ദിയും പറഞ്ഞു.

--------------