 
കോഴഞ്ചേരി : സംസ്ഥാന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, സാറാ.പിതോമസ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, സാറാമ്മ ഷാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ബ്ലോക്ക് മെമ്പർ അന്നമ്മ ജോസഫ്, വാർഡുമെമ്പർ ഗീതു മുരളി, രാജേഷ് എസ്, ഡി. ഇ.ഒ.രേണുക ഭായി,എ.ഇ.ഒ.അനിത പി.ഐ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ജോസി മാത്യു തോമസ് ചാക്കോ, ബിജിലി പി.ഈശോ, ഷിഹാബുദ്ദീൻ (ബി.പി.സി), ജി.രമണി, ക്രിസ്റ്റഫർ ദാസ്, ബിജു മാത്യു കെ.സി, അനിൽകുമാർ സി.കെ,ശ്രീരഞ്ജു,സൂസൻ കോശി(അദ്ധ്യാപകർ ),വിജയകുമാർ (പൂർവവിദ്യാർത്ഥി) ദേവദത്ത്, (വിദ്യാർത്ഥി പ്രതിനിധി), എസ്.എം.സി. പ്രതിനിധി സുകുമാരി ടി.സി എന്നിവർ സംസാരിച്ചു. സംസ്ഥാന അവാർഡു ജേതാവായ മുൻ ഹെഡ്മിസ്ട്രസ് രമണി, സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് ജേതാവായ ബിജു മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.