കോന്നി- കോന്നിയിലെ സ്കൂൾ ഒഫ് ബിസിനസ് മാനേജ് മെന്റ്, ട്രെയിനീസ് ഹോസ്റ്റൽ, ഫുഡ് പ്രൊസസിംഗ് ഇൻക്യുബേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.