അടൂർ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് അടൂരിൽ ആവേശകരമായ സ്വീകരണം നൽകി. സമ്മേളനത്തിൽ അടൂർ നിയോജക മണ്ഡലം യു. ഡി. എഫ് കൺവീനർ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു. എം. എം. ഹസൻ ഉദ്ഘാടനം ചെയ്തു. എം. പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ. കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, മുൻമന്ത്രി പന്തളം സുധാകരൻ, ഫ്രാൻസിസ് ജോർജ്ജ്, കെ. പി. സി. സി ജനറൽ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദ്, അഡ്വ. പഴകുളം മധു,ഡി. സി. സി പ്രസിഡന്റ് ബാബു ജോർജ്ജ്, കെ. പി. സി. സി നിർവ്വാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, അഡ്വ. ബിജു വർഗീസ്, യു. ഡി. എഫ് നേതാക്കളായ പൊഫ. ഡി. കെ. ജോൺ, മാത്യൂ വീരപ്പള്ളി, പന്തളം പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.