19-ksu-mlpy
പ്രതിഷേധ പ്രകടനം തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ നടന്ന അക്രമസക്തമായ പൊലീസ് നരനായാട്ടിനെതിരെ മല്ലപ്പള്ളി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എബി മേക്കരിങ്ങാട്ട്, എം.കെ സുഭാഷ് കുമാർ, ടി.പി ഗിരീഷ് കുമാർ, ലിൻസൺ പാറോലികൽ, സുനിൽ നിരുവപുലം,സജി പൊയ്ക്കുടിൽ,കെ.ജി സാബു, ബെൻസി അലക്‌സ്,പിയുഷ് ചെറിയാൻ, റിജോ റോയ്, സിറിൽ മേപ്രത്ത്, ജിബു തോമസ്, റ്റിറ്റു തോമസ്, ഷൈബി ചെറിയാൻ, അഖിൽ മുവക്കോടൻ, അബു ഏബ്രഹാം മാത്യു, ജോയൽ റെജി,സിബിൻ ഏബ്രഹാം, ജിബിൻ നൈനാൻ, അലൻ ഫിലിപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു.