cycle
പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാൻ സൈക്കിളിൽ വരുന്നു

തിരുവല്ല: കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാനെത്തിയത് സൈക്കിളിൽ. ഉണ്ടപ്ലാവിലെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിൽ സൈക്കിൾ ചവിട്ടിയാണ് ഇന്നലെ രാവിലെ ബിനിൽകുമാർ പുളിക്കീഴ് ബ്ലോക്ക് ഓഫീസിൽ എത്തിയത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊക്കെ റെക്കോഡ് വിലവർദ്ധനവുണ്ടായത് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കിയെന്നും അധികാരത്തിലേറി തുടർച്ചയായി വിലവർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും ബിനിൽകുമാർ ആവശ്യപ്പെട്ടു.