കൊടുമൺ: മഹാത്മ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് കൊടുമൺ ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്കാരത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായത്. ജില്ലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതും കൊടുമൺ ആണ്. 18 വാർഡുകളിലും പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ വർഷം 1, 46, 565 തൊഴിൽ ദിനങ്ങളുണ്ടായിരുന്നു. തോട് നവീകരണം, മണ്ണ് സംരക്ഷണം, കയ്യാലകൾ, ചാൽ, കിടങ്ങ്, റോഡ് നിർമാണം, ഭൂമി തട്ട് തിരിക്കൽ, നടപ്പാത കോൺക്രീറ്റ് ചെയ്യൽ തുടങ്ങിയവ ഏറ്റെടുത്തു. എല്ലാ 27 പച്ചത്തുരുത്തുകൾ നിർമിച്ചു. പശു തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, ശുദ്ധജല പദ്ധതികൾ, കുളങ്ങൾ, കിണറുകൾ എന്നിവ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി 5.03 കോടിയുടെ പദ്ധതികളാണ് നടത്തിയത്. 2508 കുടുംബങ്ങൾ തൊഴിലുറപ്പിന്റെ ഭാഗമായി. 1001 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിവസങ്ങൾ നൽകി.
'' തൊഴിലുറപ്പ് പദ്ധതികൾ ഏറ്റെടുത്ത് കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞു. തൊഴിൽ കാർഡ് ഉടമകൾ പദ്ധതികളോട് ആത്മാർത്ഥമായ സഹകരിച്ചു.
കുഞ്ഞന്നാമ്മ കുഞ്ഞ്,
കൊടുമൺ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്.