അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണയനിലെ 2833-ാം മാരൂർ - ഇളമണ്ണൂർ ആർ.രാഘവൻമെമ്മോറിയൽ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷികം 22ന് വിവിധ ചടങ്ങുകളോടെ നടക്കും. പുലർച്ചെ 5.30ന് ഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് ആർ.രമേശ് പതാക ഉയർത്തും. 8 മുതൽ ക്ഷേത്രതന്ത്രി രതീശ് ശശിയുടെ കാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകത്തോടെ ഉച്ചപൂജ എന്നീ ചടങ്ങുകൾ നടക്കും. 11 മുതൽ 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന വിഷയത്തിൽ റജി പൂവത്തൂരിന്റെ പ്രഭാഷണം, 3 മുതൽ സമൂഹപ്രാർത്ഥന, വൈകിട്ട് 5 ന് 2020 ലെ എസ്.എസ്.എൽ.സി, പ്ളസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അവാർഡ്ദാന ചടങ്ങിൽ യൂണിയൻ കൗൺസിലർ അഡ്വ. മണ്ണടി മോഹൻ ആദരിക്കും. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.