തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ.ഹൈസ്‌കൂളായ നെടുമ്പ്രം സ്‌കൂളിന്റെ പരാധീനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദാലത്തിൽ നൽകിയ അപേക്ഷയിൽ നടപടിക്ക് നിർദ്ദേശം. 125 വർഷം പഴക്കമുള്ള സ്‌കൂളിന് 1.1 ഏക്കർ സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. മൂന്നേക്കർ എങ്കിലും ഹൈസ്‌കൂളിന് സ്വന്തമായി വേണമെന്നാണ് ചട്ടം. ചുറ്റുപാടുമുള്ള ബാക്കി സ്ഥലം ഏറ്റെടുത്ത് സ്മാർട്ട് ക്‌ളാസ് മുറികൾ നിർമ്മിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. പി.ടി.എ മുൻ പ്രസിഡന്റ് വി.ആർ.സോമനാണ് അദാലത്തിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് തുടർ നടപടിക്ക് നിർദ്ദേശം നൽകി.