അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3680-ാം മുണ്ടപ്പള്ളി ശാഖയിലെ ഗുരുക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും സമർപ്പണ ചടങ്ങുകളും 20,21,22 തീയതികളിലായി നടക്കും. 20ന് കൃഷ്ണശിലയിൽ നിർമ്മിച്ച ഗുരുദേവ വിഗ്രഹം ചെങ്ങന്നൂരിലെ ശിൽപ്പിയിൽ നിന്നും ഏറ്റുവാങ്ങും. വിവിധ ശാഖായോഗങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4ന് നെല്ലിമുകൾ ജംഗ്ഷനിൽ എത്തിച്ചേരും. അവിടെനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഗുരുക്ഷേത്രത്തിലേക്ക് ആനയിക്കും. 21ന് തന്ത്രി കെ.രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ നടക്കും. 22ന് രാവിലെ 9.05നും 9.30നും മദ്ധ്യേയുള്ള മുഹൂർത്വത്തിൽ ശിവഗിരിമഠത്തിലെ ജ്ഞാനതീർത്ഥ സ്വാമികളുടേയും തന്ത്രി കെ.രതീഷ് ശശിയുടേയും കാർമ്മികത്വത്തിൽ ഗുരുദേവ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠ നടക്കും. വൈകിട്ട് 7ന് ഗുരുദേവക്ഷേത്രസമർപ്പണ സമ്മേളനം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷതവഹിക്കും. ഗുരുദേവക്ഷേത്ര സമർപ്പണം എസ്.എൻ. ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പള്ളി നിർവഹിക്കും. ഗുരുദേവസന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രഭാഷണം നടത്തും. ജ്ഞാനതീർത്ഥസ്വാമി അനുഗ്രഹ പ്രഭാഷണവും യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ മുഖ്യ പ്രഭാഷണവും യോഗം കൗൺസിലർ എബിൻ ആമ്പാടി പ്രതിഷ്ഠാദിന സന്ദേശവും നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ബി. ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, വൈസ് പ്രസിഡന്റ് എം.മനു, വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്,സണ്ണി ജോൺ,സിന്ധു ജയിംസ്, ഫാ.ജോൺ കടുവിങ്കൽ, ജനാബ് അബ്ദുൾ ലത്തീഫ് മൗലവി അൽ - ഖൗസരി സുജാ മുരളി എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് സരള സ്വാഗതം പറയും