മല്ലപ്പള്ളി : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. ഭൂമി എറ്റെടുക്കലിൽ വരാനിടയുള്ള ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും സുതാര്യത കൈവരിക്കുന്നതിനും 2013-ലെ നിയമപ്രകാരം ഭൂമി നഷ്ടമാകുന്നവരുടെ ആശങ്കകളും ബുദ്ധിമുട്ടുകളും റവന്യൂ വകുപ്പിൽ അവതരിപ്പിക്കുന്നതിനുമായി ഭൂഉടമകളിൽ നിന്നും പബ്ലിക് ഹിയറിംഗിൽ അവതരിപ്പിക്കുന്നതിനുവേണ്ടി ചുമതലപ്പെടുത്തിയ കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസാണ് സാമൂഹ്യ പ്രത്യാഘാത വിവര ശേഖരണം നടത്തുന്നത്. ഭൂമി നഷ്ടപെടാൻ സാദ്ധ്യതയുള്ള ഭൂഉടമകൾക്ക് താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവരങ്ങൾ കൈമാറാവുന്നതാണെന്ന് യൂണിറ്റ് ചെയർമാൻ മീനാ കുരുവിള അറിയിച്ചു. മല്ലപ്പള്ളി വ്യാപാര ഭവൻ, പായിപ്പാട് വ്യാപാര ഭവൻ, തിരുവല്ല മാടംമുക്ക് ചെറി മാർക്കറ്റിംഗ് ഏജൻസി.. ഫോൺ - 9447605051.