അടൂർ : മരിച്ചുപോയ ആളിന്റെ പേരിൽ വ്യാജ സീൽ ഉപയോഗിക്ക് സമ്മതപ്രത്രം ഉണ്ടാക്കി മണ്ണ് കടത്താൻ ശ്രമം. നഗരസഭ രണ്ടാംവാർഡിൽ കൈമലപ്പാറയ്ക്ക് സമീപത്തെ പുരയിടത്തിൽ നിന്നാണ് മണ്ണ് കടത്താനുള്ള ശ്രമം നടക്കുന്നത്. മണ്ണെടുക്കുന്നതിന് ഒരുവർഷം മുൻപ് മരിച്ചുപോയ ആനന്ദപ്പള്ളി പള്ളിതെക്കേതിൽ പൊന്നമ്മയുടെ പേരിൽ 2020 സെപ്തംബർ 29ന് പത്തനംതിട്ട മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒാഫീസിൽ വീട് നിർമ്മാണത്തിനെന്ന പേരിൽ അപേക്ഷ നൽകിയത്. ഇൗ അപേക്ഷയിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലപരിശോധന നടത്തിയപ്പോൾ പൊന്നമ്മ മരണപ്പെട്ടതായി അറിയുകയും ഫെബ്രുവരി 6ന് ഭർത്താവ് ജോയിക്കുട്ടിയുടെ പേരിൽ പുതിയ വ്യാജമുക്ത്യാർ ഉണ്ടാക്കി ജിയോളജി വകുപ്പിൽ ഹാജരാക്കി. പഴകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മണ്ണ് മാഫിയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ ആർ.ഡി.ഒതഹസീൽദാർ, ഡി.വൈ. എസ്.പി എന്നിവർക്ക് നാട്ടുകാർ പരാതിനൽകി.