പത്തനംതിട്ട: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ ഉണ്ടായ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, ആഘോഷ് വി സരേഷ് , അൽഷിഫ മുഹമ്മദ്, നെജോ മെഴുവേലി, റിജോ തോപ്പിൽ, സുബ്ഹാൻ, അബ്ദുൾ, ജോമി വർഗീസ്, ആഷിക് ഷാജി, തഥാഗത്, ബി കെ അലക്‌സാണ്ടർ തോമസ്, ബാസിത് ജോയൽ പി,ശിവലാൽ പുല്ലാട്, ജിതിൻ ജെയിംസ്, ആൽവിൻ പ്രക്കാനം, മേബിൻ, ആരോമൽ ബിജു,സെയിൻസ് ഇലന്തൂർ, അസ്ലാം എന്നിവർ പ്രസംഗിച്ചു .