തിരുവല്ല : മാർത്തോമ്മ കോളേജിലെ എൻ.സി.സിയുടെ നേതൃത്വത്തിലും സ്വീപ് ന്റെ ആഭിമുഖ്യത്തിലും വോട്ടേഴ്സ് റെജിസ്ട്രേഷൻ ക്യാമ്പയിൻ തിരുവല്ല മാർത്തോമ്മ കോളേജിൽ സംഘടിപ്പിച്ചു. നീയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അൻമ്പതോളം വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷനായ ചടങ്ങിൽ 15 കേരള ബറ്റാലിയൻ കമ്മാൻഡിംഗ് ഓഫീസർ കേണൽ.എം.എസ്.സച്ച് ദേവ് മുഖ്യാത്ഥിയായി പങ്കെടുത്തു. സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.സവിത പ്രമോദ് തിരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം നൽകി. 15 കേരള ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്റ്റണന്റ് കേണൽ തോമസ് വറുഗീസ് തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫ. സോണി അച്ചാമ്മ തോമസ്, കേഡറ്റ്. ഗോട്ബി എസ്, എൻ.സി.സി ഓഫീസർ ലെ്ര്രഫനന്റ് റെയിസൻ സാം രാജു എന്നിവർ പ്രസംഗിച്ചു.