അടൂർ : മികച്ച സന്നദ്ധ സംഘടനക്കുളള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരം ഇത്തവണ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന് ലഭിച്ചു. 2014 മുതൽ ജില്ലയിൽ അടൂരിൽ പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യസ്ഥാപനമാണ് മഹാത്മ ജനസേവനകേന്ദ്രം. വയോജനങ്ങളുടെ പരിചരണം, മഹാത്മാ ജെറിയാട്രിക് കെയർഹോസ്പിറ്റൽ, വയോജനങ്ങൾക്ക് നിയമ സഹായം ലഭിക്കുന്നതിനായി ഡി.എൽ.എസ്.എയുടെ അനുമതിയോടെ സൗജന്യ ലീഗൽ എയ്ഡ് ക്ലിനിക്ക് എന്നിവ മഹാത്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. മുതിർന്ന പൗരന്മാർക്കുവേണ്ടിയുളള നിരവധി തൊഴിൽ സംരംഭങ്ങളും നടത്തുന്നുണ്ട്. ഇത്തരം ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ നീതി വകുപ്പ് മഹാത്മ ജനസേവനകേന്ദ്രത്തിനെ മികച്ച സന്നദ്ധ സംഘടനക്കുളള അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.