ചെങ്ങന്നൂർ: മുൻ പഞ്ചായത്തംഗവും,​ ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തംഗവുമായ രാജേഷ് ഗ്രാമത്തെ സർക്കാർ പരിപാടികളിൽ നിന്ന് മാറ്റി നിറുത്തുന്നതിൽ ബി.ജെ.പി പ്രതിഷേധിച്ചു. തുടർന്ന്

ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ഗ്രാമം ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെ മുമ്പിൽ കുത്തിയിരുന്നു. ബുധനൂർ ഗ്രാമപഞ്ചായത്തിൽ പെരിങ്ങിലിപ്പുറം യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും, ശിലാഫലകത്തിൽ പേരുൾപ്പെടുത്താതെയുമാണ് ഈ ജനപ്രതിനിധിയെ അവഗണിച്ചത്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന പല ഉദ്ഘാടന പരിപാടികളിൽ നിന്നും ബി.ജെ.പി ജനപ്രതിനിധികളെ ഒഴിവാക്കുന്നതായി ബി.ജെ.പി ആരോപിച്ചു. പ്രതിഷേധ പരിപാടിയിൽ മണ്ഡലം ജന:സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ,ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മിറ്റിയംഗം അലക്സ് തോമസ് ഉളുന്തി, ജോസ് ജോബ് എന്നിവർ സംസാരിച്ചു.