മല്ലപ്പള്ളി : പരിയാരം വെള്ളയ്ക്കൽകാവ് പുനപ്രതിഷ്ഠ നാളെ ആരംഭിക്കും. നാളെ വൈകിട്ട് 5ന് ആചാര്യവരണം, ഗണപതി പൂജ, പുണ്യാഹം, പ്രസാദശുദ്ധി, വാസ്തുബലി. 22ന് രാവിലെ 6ന് ഗണപതി ഹോമം ബാലാലയത്തിൽ പൂജ തുടർന്ന് ആവാഹനം, കലശപൂജ, സർപ്പപ്രതിഷ്ഠ കലശാഭിഷേകം, നിവേദ്യം, പ്രസന്നപൂജ, നൂറും പാലും വൈകിട്ട് 6 മുതൽ സർപ്പബലി എന്നീ ചടങ്ങുകളോടെ നടക്കുമെന്ന് വെള്ളയ്ക്കൽകാവ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.