ഇലവുംതിട്ട: ഇലവുംതിട്ട ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം തുടങ്ങി. 25ന് സമാപിക്കും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് നിർവഹിച്ചു. 24ന് രാവിലെ 9ന് ശ്രീഭൂത ബലിയ്ക്കു ശേഷം ആറാട്ടെഴുന്നള്ളത്ത്, 11.30ന് തിരിച്ചെഴുന്നള്ളത്ത്, 25ന് വൈകിട്ട് 4.30ന് കൊടിയിറക്ക്, 6ന് ആറാട്ട് എന്നിവ നടക്കും.