arrest
sajith chandran

തിരുവല്ല: പതിനാറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ പോക്സോ കേസ് പ്രതിയും കുറ്റവാളിയുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ പന്തിരുകാലായിൽ സജിത്ത് ചന്ദ്രനെ (കണ്ണൻ -23 ) ആണ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായത്. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലും ഇയാൾ പോക്സോ കേസിന് മുമ്പ് അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് കേസ്,കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു, ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.