തിരുവല്ല: ക്രമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് അർബൻ സഹകരണ ബാങ്കിലെ രണ്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സീനിയർ ക്ലാർക്ക് കാവുംഭാഗം സ്വദേശി പ്രീത, ക്ലാർക്ക് പൊടിയാടി സ്വദേശി പുഷ്പലത എന്നിവർക്കെതിരെയാണ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.