മല്ലപ്പള്ളി: പരിയാരം വെള്ളയ്ക്കൽ കാവ് പുനപ്രതിഷ്ഠ ഇന്നും നാളെയുമായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് 5 മുതൽ ആചാര്യവരണം, ഗണപതിപൂജ,പുണ്യാഗം, പ്രസാദശുദ്ധി, വാസ്തുബലി. രണ്ടാം ദിവസം നാളെ രാവിലെ 6ന് ഗണപതിഹോമം,ബാലാലയത്തിൽ പൂജ, തുടർന്ന് ആവാഹനം കലശപൂജ, സർപ്പ പ്രതിഷ്ഠ, കലശ്ശാഭിഷേകം, നിവേദ്യം, പ്രസന്നപൂജ, നൂറും പാലും, അന്നേദിവസം വൈകിട്ട് ആറുമണിമുതൽ സർപ്പബലിയും നടത്തപ്പെടും.