20-1maramon-convention-
മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ മുഖ്യസന്ദേശം നൽകുന്നു

മാരാമൺ: മരുഭൂമിയെ മലവർവാടി ആക്കി മാറ്റിയ സ്നാപക യോഹന്നാനിലൂടെ മുഴങ്ങിയ നീതിയുടെ ശബ്ദം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമായിരിക്കുന്നുവെന്ന് ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ പറഞ്ഞു. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കാൻ വിളിക്കപ്പെട്ടവരാണ് സഭകൾ. ദൈവവിളിയോടു ക്രിയാത്മകമായി പ്രതികരിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുകയെന്നത് സഭയുടെ ദൗത്യമാണ്. സംഘർഷങ്ങളുടെ മദ്ധ്യത്തിൽ നീതിപൂർവമായ സമാധാനം സാദ്ധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.

മാർത്തോമ്മാ സേവികാസംഘം പ്രത്യേക സമ്മേളനത്തിൽ ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്‌കോപ്പമുഖ്യസന്ദേശം നൽകി.

സ്വയം നീതികരണവും ജനപ്രിയ ആത്മീയതയും വർദ്ധിച്ചുവരുന്നതായും തന്റെ ജീവിതം കൊണ്ട് മറ്റുള്ളവരിൽ രൂപാന്തരം വരുത്തുന്ന അനുഭവത്തിലേക്കു വളർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ ഇന്ന്

രാവിലെ 7.30ന് ബൈബിൾ ക്ലാസ്- റവ.ഡോ. റൂബൻ മാർക്ക്, റവ. സജീവ് തോമസ്. 9.30 ന് മിഷനറി സമ്മേളനം അദ്ധ്യക്ഷൻ: റവ.ഡോ. യുയാക്കീം മാർ കൂറിലോസ്, മുഖ്യ പ്രഭാഷണം: റവ.ഡോ. ഏബ്രഹാം മാർ പൗലോസ് . വൈകിട്ട് 5ന് പ്രഭാഷണം റവ. തോമസ് മാർ തിമോത്തിയോസ്, അദ്ധ്യക്ഷൻ: റവ.ഡോ. തോമസ് മാർ തീത്തോസ്.