
പത്തനംതിട്ട : കേരളത്തിന്റെ ഏറെ സവിശേഷതകൾ ഉൾക്കൊള്ളുന്ന ശാസ്ത്രീയ നൃത്തരൂപങ്ങൾ, തനത് നാടൻ കാലാരൂപങ്ങൾ, സംഗീതം, ക്ഷേത്രകലകൾ, അനുഷ്ഠാന കലകൾ തുടങ്ങിയവ കോർത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉത്സവം 2021' ന് ഇന്ന് തുടക്കമാകും.
കടമ്മനിട്ട പടയണി ഗ്രാമത്തിലും അടൂർ പള്ളിക്കൽ പഞ്ചായത്ത് മൈതാനത്തുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 6 മുതൽ ഇരുവേദികളിലുമായി ആരംഭിക്കുന്ന പരിപാടിയിൽ, കടമ്മനിട്ട പടയണി ഗ്രാമത്തിൽ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വിശിഷ്ടാതിഥിയാകും.