കട്ടപ്പന: കുരുമുളക് വിളവെടുക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ശാന്തിഗ്രാം മാക്കൽപടി ചിറക്കടവിൽ മാത്യു (മോനിച്ചൻ-54) വാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്വന്തം കൃഷിയിടത്തിലായിരുന്നു അപകടം. കുരുമുളക് പറിക്കുന്നതിനിടെ താഴെവീഴുകയും ഇരുമ്പ് ഏണി തലയിൽ പതിച്ച് പരിക്കേൽക്കുകയുമായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെ 11ഓടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് 3ന് ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ. ഭാര്യ :ലിൻസി എഴുകുംവയൽ പ്ലാന്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചുറാണി, അഖിൽ.