തിരുവല്ല: പടിഞ്ഞാറ്റേതറയിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെജിൻ ഓതറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിനു തോമ്പുംകുഴി, ഹരി പാട്ടപ്പറമ്പിൽ, കലാധരൻ പിള്ള,ടോമിൻ ഇട്ടി,അനീഷ് തോമസ്,ആശിഷ്, ബ്ലസൻ കുര്യൻ,എ.ജി ജയദേവൻ എന്നിവർ പ്രസംഗിച്ചു.