road
തിരുവല്ല ചിലങ്ക ജംഗഷൻ മുതൽ വൈ.എം.സി.എ വരെയുള്ള റോഡിൻ്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവ്വഹിക്കുന്നു

തിരുവല്ല: നഗരത്തിന്റെ സമീപത്തെ മുഴുവൻ റോഡുകളും ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കാൻ സാധിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ചിലങ്ക ജംഗ്ഷൻ മുതൽ വൈ.എം.സി.എ വരെയുള്ള റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡിന് ആന്റോ ആന്റണി എം.പി അനുവദിച്ച തുക ഉടനെ വിനിയോഗിക്കുവാൻ റെയിൽവേ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, ഡോ.റെജിനോൾഡ് വർഗീസ്, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ ബിജുന എലിസബത്ത് മാമ്മൻ,അലക്സ് കണ്ണമല, പ്രൊഫ.അലക്സാണ്ടർ കെ.ശാമുവൽ,ഷാജി തിരുവല്ല, തോമസ് കുട്ടി തേവർമുറിയിൽ എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.റോഡ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്ക് നിർമ്മിച്ചും ബി.എം ആൻഡ് ബി.സി ടാറിംഗും നടത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.