പള്ളിക്കൽ : സ്ത്രീ ശാക്തീകരണത്തിലൂടെ പ്രാദേശിക സാമ്പത്തീക വികസനം ലക്ഷ്യമിട്ടും കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയും പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് . 41,31,28,618 രൂപ വരവും , 40,84,73000 രൂപ ചെലവും 46,55,618 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എം.മനു അവതരിപ്പിച്ചു. കാർഷിക മേഖലക്കു മാത്രമായി 3,29,30,000 രൂപ വകയിരുത്തി. തരിശു നിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിച്ച് അടുത്ത വർഷത്തോടെ പള്ളിക്കൽ ബ്രാന്റ് അരി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് എം.മനു പറഞ്ഞു. വനിതകൾക്ക് ജനകീയ ഭക്ഷണശാല, തയ്യൽ യൂണിറ്റ്, ചെരുപ്പ് നിർമ്മാണ യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ് എന്നിവ ആരംഭിക്കാനായി ഒരു കോടി രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്കായി 3,85,00,000 രൂപ,ശുചിത്വത്തിനും മാലിന്യ സംസ്ക്കരണത്തിനുമായി 3850000 രൂപ, കുടിവെള്ള ക്ഷാമത്തിനായി 3400000 രൂപ,വിദ്യാഭ്യാസ മേഖലയ്ക്കായി 4900000 രൂപയും വകയിരുത്തി.