photo
പൂങ്കാവ് - പത്തനംതിട്ട റോഡിന്റെ നിർമ്മാണം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമാരാമത്ത് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ റോഡുകളിലും സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ, ക്രാഷ് ബാരിയർ, റോഡ് സ്​റ്റഡ്, ദിശാ സൂചിക ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കും.
പൂങ്കാവ് പത്തനംതിട്ട റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ആയിരം മീ​റ്റർ നീളത്തിൽ ഓട, 5 ക്രോസ് ഡ്രയിനുകൾ, 5 പൈപ്പ് കൾവർട്ട്, രണ്ട് സ്ലാബ് കൾവർട്ട് ,2830 മീ​റ്റർ നീളത്തിൽ ഐറിഷ് ഡ്രയിൻ എന്നിവ നിർമ്മിക്കും. കൂടാതെ 850 മീ​റ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും 300 മീ​റ്റർ നീളത്തിൽ കോമ്പൗണ്ട് വാളും നിർമ്മിക്കും.

നിർമ്മാണം നടക്കുന്ന റോഡുകളും തുകയും

കടുത്ത - ഇളമണ്ണൂർ റോഡ് : 6 കോടി

ചന്ദനപ്പള്ളി - കോന്നി റോഡ് : 9 കോടി

പൂങ്കാവ് - പത്തനംതിട്ട റോഡ് : 7.17 കോടി