കോന്നി : കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവൽക്കരണവും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ, വ്യാപനം തടയാനായി ചെയ്യാവുന്ന മാർഗ നിർദ്ദേശങ്ങൾ തുടങ്ങിയവ പ്ലക്കാർഡുകളിലൂടെയും നൃത്തത്തിലൂടെയും വാളണ്ടിയർമാർ സമൂഹത്തിലേക്ക് എത്തിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ ബോധവൽകരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. രാവിലെ 7ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പരിപാടി പിന്നീട് അബാൻ ജംഗ്ഷൻ, മുനിസിപ്പൽ ബസ് സ്റ്റാന്റ്,സെന്റ്.പീറ്റേഴ്സ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനില സുനിൽ,അദ്ധ്യാപകരായ രഞ്ജിത് രവീന്ദ്രൻ,ആതിരാ അബിൻ തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടിയിൽ എസ്.അജിത്,നന്ദന കൃഷ്ണ,ആര്യ അജിത്,ആദിത്യ പി. നായർ, എ.എസ് അരുൺ,അജിൻ ടി.വിനോദ്, എസ്.കണ്ണൻ,ജയകൃഷ്ണൻ ശ്രീക്കുട്ടി രാധാകൃഷ്ണൻ, ബാലു എസ്.പ്രകാശ്, ഷെമീർ ധനുഷ്കോടി, പ്രദീപ്,ശ്രീതു ആർ.പിള്ള എന്നിവർ പങ്കെടുത്തു.