 
മല്ലപ്പള്ളി : ആധാർ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ മല്ലപ്പള്ളി അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പുതിയ ആധാർ കാർഡ് റെജിസ്‌ട്രേഷൻ, തിരുത്തലുകൾ, ബയോമെട്രിക് അപ്‌ഡേഷൻ, ആധാർ മൊബൈൽ ലിങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ലഭിക്കും. ആധാർ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. അരുൺ ഏബ്രഹാം, ശോശാമ്മ മാത്യു, ജൂലി ഐസക്ക്, ദീപ എസ്, അഞ്ജു ശശി, സോണിയാ വി.എസ്., പ്രീതി എം. സാം എന്നിവർ സംസാരിച്ചു.