പത്തനംതിട്ട : എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ട മേഖലയിലെ ശാഖാ യോഗങ്ങളിൽ നിന്നും പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജി നാഥ്,കെ.എസ് സുരേശൻ, പി. കെ.പ്രസന്നകുമാർ,മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്റർ സലീലാനാഥ് എന്നിവർ സംസാരിച്ചു.