കോന്നി : ആരോഗ്യ മേഖലയ്ക്കും കൃഷി, കുടിവെള്ളം, പാർപ്പിടം, പട്ടികജാതി,വർഗ ക്ഷേമം,സ്ത്രീ ശാക്തീകരണം, വയോജനക്ഷേമം, റോഡ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് മുൻഗണന നൽകി കോന്നി ബ്ളോക്ക് പഞ്ചായത്തിന് 545354019 കോടി രൂപ വരവും 527340000 കോടി രൂപ ചെലവും 18014019 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിയുടെ അദ്ധ്യക്ഷതയിൽ വൈസ്പ്രസിഡന്റ് ആർ.ദേവകുമാറാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ എൽസി ഈശോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി സജി, അംഗങ്ങളായ കെ.ആർ.പ്രമോദ്, ശ്രീകല നായർ, പ്റവീൺ പ്ലാവിളയിൽ, തുളസീമ
ണിയമ്മ, പ്രസന്ന രാജൻ, സുജാത അനിൽ, നീതു ചാർളി, രാഹുൽ വെട്ടൂർ, സെക്രട്ടറി ടി. വിജയകുമാർ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വസുന്ധരൻപിള്ള,അക്കൗണ്ടന്റ് അബ്ദുൾ റജീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന പദ്ധതികൾക്ക് വകയിരുത്തിയിരിക്കുന്ന തുക
നെൽക്കൃഷി പ്രോത്സാഹനം : 18.59 ലക്ഷം, പച്ചക്കറികൃഷി : 11 ലക്ഷം, അടുക്കളത്തോട്ടം പദ്ധതി : 28 ലക്ഷം, വള്ളിക്കോട് പാടശേഖര സമിതിക്ക് 3 ടില്ലർ വാങ്ങുന്ന തിന് : 3.9 ലക്ഷം, പാൽ സബ്‌സിഡി : 28 ലക്ഷം, കാലിത്തീറ്റ സബ്‌സിഡി : 5 ലക്ഷം, യുവതികൾക്ക് ടെടെയിലറിംഗ് യൂണീറ്റ് : ) 11.90 ലക്ഷം.- രൂപയും, ഭക്ഷ്യസംസ്‌ക്കരണ യൂണീറ്റ് : 5,00,000 ലക്ഷം, സുരക്ഷിത ഭവനം പദ്ധതി : 1,01 കോടി
റോഡ് വികസനം : 35.35ലക്ഷം, പകൽ വീട് പദ്ധതി : 3 ലക്ഷം, .സെക്കൻഡറി പാലിയേറ്റീവ് കെയറിന് : 19.42 ലക്ഷം.
ആർദ്രം പദ്ധതി : 17.50 ലക്ഷം, പൂരകപോഷകാഹാര പരിപാടി : 10 ലക്ഷം, ആശ്രയ പദ്ധതി : 14 ലക്ഷം, സമഗ്രം, സന്തുഷ്ടം, ക്ഷേമം പദ്ധതി : 54ലക്ഷം.