 
തിരുവല്ല: നിയന്ത്രണംവിട്ട മിനിലോറി കിഴക്കുംമുറി പുല്ലംപ്ലാവിൽ കടവ് പാലത്തിന്റെ കൈവരിയിൽ കുടുങ്ങിക്കിടന്നു. കദളിമംഗലം ആറിന് കുറുകെയുള്ള ഇടുങ്ങിയ പാലത്തിന്റെ കൈവരി തകർത്തെങ്കിലും നദിയിലേക്ക് പതിക്കാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. കൈവരിയിൽ കുടുങ്ങി നിന്ന മിനിലോറിയിൽ നിന്നും നാട്ടുകാർ ഡ്രൈവറെ രക്ഷപെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പാലത്തിൽ കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് പിന്നീട് വലിച്ചു കയറ്റുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.