 
പന്തളം :കരിങ്ങാലി പുഞ്ച നവീകരണത്തിന് ഒരു കോടി 54 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. ശിലാസ്ഥാപന അനാച്ഛാദനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ ഉൾപ്പെട്ട കരിങ്ങാലിച്ചാൽ പുഞ്ചയുടെ വിവിധ പാടശേഖരങ്ങളുടെ നവീകരണത്തിനായി ആണ് നിലവിൽ 1.54 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, മുൻ ചെയർപേഴ്സൺ ടി.കെ സതി, കൗൺസിലർ അരുൺ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ.എൽ.ഡി.സിക്കാണ് നിലവിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല.ഇതിന്റെ ഭാഗമായി വിവിധ പാടശേഖരങ്ങളായ തുമ്പമൺ, ചിറ്റിലപാടം, ശാസ്താംപടി, വലിയകൊല്ല, വാരുകൊല്ല തുടങ്ങിയവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്.