നാരങ്ങാനം : കേരള കോൺഗ്രസ് (എം) നാരങ്ങാനം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആലുങ്കൽ നടത്തിയ കർഷക ഐക്യദാർഢ്യ സമരം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ. എം. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡാൻ മുളയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, മാത്യു നൈനാൻ, അഭിലാഷ് കെ.നായർ,തോമസ് മാത്യു, ജോൺ വി.തോമസ്,ജോൺസൺ കല്ലൂർ, സുരേഷ് കൈമൾ, ശരൺ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.