21-council-of-churches
കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ അടൂരിൽ നടത്തിയ സെമിനാർ ഡോ.സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യുന്നു. ഫാ. ടിജു തോമസ്, ജോജി പി.തോമസ്, മാത്യൂസ് റമ്പാൻ, അഡ്വ.പ്രകാശ് പി.തോമസ്, അഡ്വ.വി.സി.സാബു, മേജർ സാബു എന്നിവർ സമീപം.

അടൂർ: മതേതരത്വം ഇന്ത്യൻ ദേശീയതയുടെ മുഖ മുദ്ര യാണെന്നും അതു തകർക്കാൻ ആരെയും അനുവദിക്കരുതെന്നും ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ അടൂരിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.സി.സാബു വിഷയാവതരണം നടത്തി. മാത്യൂസ് റമ്പാൻ, ജോജി പി.തോമസ്, മേജർ സാബു, ഫാ. ടിജു തോമസ് എന്നിവർ പ്രസംഗിച്ചു.